Latest NewsNewsSaudi ArabiaGulf

സൗദി അറേബ്യയില്‍ വന്‍ വിദേശമദ്യ ശേഖരം പിടിച്ചെടുത്തു : യുവാവ് അറസ്റ്റിൽ

റിയാദ് : സൗദി അറേബ്യയില്‍ വന്‍ വിദേശമദ്യ ശേഖരം പിടിച്ചെടുത്തു. വാദി ദവാസിറിലെ അല്‍ സഹ്റില്‍ വെച്ച് കാറില്‍ കടത്തുകയായിരുന്ന 479 കുപ്പി വിദേശമദ്യമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു ഇരുപതു വയസുകാരനായ സൗദി പൗരൻ അറസ്റ്റിലായെന്നാണ് റിപ്പോർട്ട്.

Also read : പ്രവാസികളുടെ ഇഷ്ട് ആപ്പിനെ വീണ്ടും പ്ലേ സ്റ്റോറിൽ നിന്നും പുറത്താക്കി ഗൂഗിൾ

നജ്റാന്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധനയ്ക്കായി നിർത്താൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും യുവാവ് വാഹനം നിര്‍ത്താതെ രക്ഷപെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് കാറിന്റെ ടയറുകളില്‍ വെടിവെച്ച് വാഹനം നിർത്തിക്കുകയും.യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button