Latest NewsNewsBusiness

നേട്ടമില്ലാതെ ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചു

മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി നേട്ടമില്ലാതെ അവസാനിച്ചു. സെൻസെക്സ് 202.05 പോയന്റ് നഷ്ടത്തില്‍ 41,055.69ലും നിഫ്റ്റി 67.70 പോയിന്റ് നഷ്ടത്തിൽ 12,045.80ലുമാണ്ഇന്നത്തെ വ്യാപരം അവസാനിച്ചത്. ബിഎസ്ഇയിലെ 832 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1684 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 161 ഓഹരികള്‍ക്ക് മാറ്റമില്ല. ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനവും നഷ്ടമുണ്ടാക്കി.

Also read : തൃശ്ശൂരിലെ കാട്ടുതീ മനുഷ്യനിർമിതം

പൊതുമേഖ ബാങ്ക് ഓഹരികളാണ് നഷ്ടത്തിലേക്ക് വീണത്. എജിആര്‍ കുടിശ്ശിക എത്രയും വേഗം അടയ്ക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചതാണ് ബാങ്ക് ഓഹരികൾക്ക് പ്രതികൂലമായത്. ലോഹം, ഫാര്‍മ, അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം ഓഹരികളും നഷ്ടത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button