KeralaLatest NewsNews

പൊലീസ് സ്റ്റേഷനില്‍ മര്‍ദനത്തിനിരയായെന്ന വ്യാജ പരാതിയുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍

പാലക്കാട്: പൊലീസ് സ്റ്റേഷനില്‍ മര്‍ദനത്തിനിരയായെന്ന വ്യാജ പരാതിയുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ രാജേഷ് (34), നിഖില്‍ (24), സഞ്ജയ് (25) എന്നിവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ക്ഷേത്രോത്സവത്തിനിടെ വഴക്കുണ്ടാക്കിയവരെ പിരിച്ചുവിടുകയായിരുന്ന പൊലീസുകാരനെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായവരാണ്. ഇതിനെത്തുടര്‍ന്ന് പൊലീസ് മര്‍ദിച്ചെന്നാരോപിച്ചാണ് ഇവര്‍ കോടിയെ സമീപിച്ചത്.

പൊലീസുകാരനെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായവരാണ് ഇവരിപ്പോള്‍ റിമാന്‍ഡിലാണ്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പരിക്കേല്‍പ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മര്‍ദനമേറ്റിട്ടില്ലെന്നായിരുന്നു മെഡിക്കല്‍ പരിശോധനാ ഫലം. എന്നാല്‍ ഇവരുടെ പരാതിയത്തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം ജയില്‍ അധികൃതര്‍ പ്രതികളെ വീണ്ടും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിരുന്നു. എന്നാല്‍ പരിശോധനയ്ക്കു ശേഷവും മര്‍ദനമേറ്റതായി കണ്ടെത്താനായില്ല.

ഫെബ്രുവരി ഏഴിനാണ് കല്‍പ്പാത്തി കാരേക്കാട്ടുപരമ്പ് കൊറ്റംകുളത്തി ഭഗവതി ക്ഷേത്രോത്സവത്തിനിടെ ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുഗുണനെയാണ് ആക്രമിച്ചത്. വൈകിട്ട് എഴുന്നള്ളത്ത് എത്തിയപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും മറ്റൊരു വിഭാഗവും തമ്മിലുണ്ടായ വഴക്ക് പിരിച്ചുവിടുന്നതിനിടെയായിരുന്നു പൊലീസുകാരനെ ഇവര്‍ ആക്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button