KeralaLatest NewsNews

‘കരുണ’ വിവാദങ്ങള്‍ക്ക് വിട… ഇനി ബോളിവുഡിന്റെ സ്വന്തമാകാന്‍ റിമ കല്ലിങ്കല്‍

മുംബൈ: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കരുണ സംഗീത പരിപാടിയും അത് ഉയര്‍ത്തിവിട്ട വിവാദങ്ങളുമായിരുന്നു. പരിപാടിയ്ക്ക് ചുക്കാന്‍ പിടിച്ചതാകട്ടെ ആഷിക് അബുവും. ഇതിലെ കണക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് നടി റിമ കല്ലിങ്കല്‍ ബോളിവുഡിലേയ്ക്ക് ചേക്കേറി എന്ന വാര്‍ത്ത വരുന്നത്. റീമ അഭിനയിക്കുന്ന ഹിന്ദി വെബ് സീരിസിന്റെ ട്രെയ്‌ലറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ‘സിന്ദഗി ഇന്‍ ഷോര്‍ട്’ എന്ന് പേരുള്ള ഏഴ് കഥകളടങ്ങിയ വീഡിയോകളായിട്ടാണ് സീരിസ് എത്തുന്നത്. ‘സണ്ണി സൈഡ് ഊപര്‍’ എന്ന വീഡിയോ സീരിസിലാണ് റിമ അഭിനയിക്കുന്നത്. വിജേത കുമാറാണ് റിമയുടെ സണ്ണി സൈഡ് ഊപര്‍ സംവിധാനം ചെയ്യുന്നത്. സ്മൃതിക പാണിഗ്രഹി, താഹിറ കശ്യപ് ഖുറാന, ഡോ. വിനയ് ഛവാല്‍, ഗൗതം ഗോവിന്ദ് ശര്‍മ്മ, പുനര്‍വാസു നായിക്, രാകേഷ് സെയിന്‍, എന്നിവരാണ് മറ്റ് വീഡിയോകള്‍ സംവിധാനം ചെയ്യുന്നത്.

Read Also : റോഡില്‍ ഇറങ്ങി വയറ്റത്ത് അടിച്ച് പണം പിരിക്കുന്നത് ഇതിനേക്കാള്‍ എത്രയോ ഭേദം, ഇവരോടൊക്കെ സഹതാപം മാത്രം; ആഷിഖ് അബു, റിമ കല്ലിങ്കല്‍ സംഘത്തിനെതിരെ റീജിണല്‍ സ്പോര്‍ട്സ് സെന്റര്‍ അംഗം

സഞ്ജയ് കപൂര്‍, ഇഷ തല്‍വാര്‍ തുടങ്ങി നിരവധി പേരാണ് സീരിസില്‍ അഭിനയിക്കുന്നത്. സിഖ്യ എന്റര്‍ടെയിന്‍മെന്റ് ആണ് സീരിസുകളുടെ നിര്‍മാണം. ‘ഛാജു കേ ദഹി ഭല്ലേ’, ‘നാനോ സോ ഫോബിയ’, ‘സ്വാഹ’, ‘പിന്നി’, ‘സ്ലീപ്പിംഗ് പാര്‍ട്ണര്‍’, ‘താപ്പട്’ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ഫ്‌ളിപ്കാര്‍ട്ട് വിഡിയോ പ്ലാറ്റ്ഫോമിലൂടെ ഫെബ്രുവരി 19നാണ് സീരിസ് പുറത്തുവിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button