റേഷന്‍ കാര്‍ഡില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡ് നല്‍കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനായി പൊതുവിതരണ വകുപ്പ് കുടുംബശ്രീയുമായി കൈകോര്‍ക്കുന്നു. കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് എന്നിവരുടെ സഹായത്തോടെയാണ് റേഷന്‍ കാര്‍ഡില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും സമയബന്ധിതമായി കാര്‍ഡ് ലഭ്യമാക്കുക. റോഡ് വക്കിലും, റെയില്‍ പരിസരത്തും, തോടുവക്കിലും, പുറമ്പോക്കിലുമായി ഷെഡ് കെട്ടി താമസിക്കുന്ന കുടുംബങ്ങള്‍ തുടങ്ങിയവര്‍ അതത് പ്രദേശത്തെ കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുമായി ബന്ധപ്പെട്ട് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുടെ സഹായത്തോടെ റേഷന്‍കാര്‍ഡില്ലാത്ത മുഴുവന്‍ കുടുംബങ്ങളെ കണ്ടെത്തി കാര്‍ഡ് ലഭ്യമാക്കുന്നതിനായി നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നടപടി.
Post Your Comments