
കോഴിക്കോട്: കെ.സുരേന്ദ്രന് മുസ്ലീം ലീഗുകാര്‍ തീവ്രവാദികളായി തോന്നുന്നത് തീവ്രവാദത്തിന്റെ കണ്ണാടിയിലൂടെ നോക്കുന്നത് കൊണ്ടാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം. കെ മുനീര്‍. കണ്ണ് മഞ്ഞയായവര്‍ക്ക് എല്ലാം മഞ്ഞയായി തോന്നുന്നതിന് തുല്യമാണത്. ഷഹിന്‍ ബാഗ് സമരപ്പന്തല്‍ പൊളിക്കണമെന്ന കാര്യത്തില്‍ ബി ജെ പി ക്കും സി പി എമ്മിനും ഒരേ നിലപാടാണ്. പിണറായി വിജയനും നരേന്ദ്ര മോദിയും ഈ വിഷയത്തില്‍ സയാമീസ് ഇരട്ടകളെ പോലെയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments