CricketLatest NewsNewsSports

ഐ.സി.സിയുടെ ട്വന്റി20 റാങ്കിങ്ങില്‍ ; ആദ്യ പത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മാത്രം ; കൊഹ്ലിക്ക് തിരിച്ചടി

ഏറ്റവും പുതിയ ഐ.സി.സിയുടെ ട്വന്റി20 റാങ്കിങ്ങില്‍ ആദ്യ പത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മാത്രം. അതേസമയം, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് തിരിച്ചടി. ഏറ്റവും പുതിയ ബാറ്റിംഗ് റാങ്കിങ് പ്രകാരം വിരാട് കോഹ്ലി 9 ആം റാങ്കിങ്ങില്‍ നിന്നും പത്താം സ്ഥാനത്താണ്. അതെ സമയം മികച്ച ഫോമിലുള്ള കെ.എല്‍ രാഹുല്‍ പുതിയ ഐ.സി.സി റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. 823 റേറ്റിംഗ് പോയിന്റുമായാണ് കെ.എല്‍ രാഹുല്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്.

879 റേറ്റിംഗ് പോയിന്റുമായി പാകിസ്ഥാന്‍ താരം ബാബര്‍ അസം ആണ് ട്വന്റി20 ബാറ്റിംഗ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്. ആദ്യ പത്തില്‍ ഇന്ത്യയില്‍ നിന്ന് കെ.എല്‍ രാഹുലും വിരാട് കോഹ്ലിയും മാത്രമാണ് ഉള്ളത്. പരിക്ക് മൂലം വിശ്രമത്തിലുള്ള ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ പതിനൊന്നാം സ്ഥാനത്താണ്. ബൗളര്‍മാരുടെ ട്വന്റി20 റാങ്കിങ്ങില്‍ അഫ്ഗാന്‍ സ്പിന്നര്‍ റഷീദ് ഖാന്‍ ആണ് ഒന്നാം സ്ഥാനത്ത്. ഓള്‍ റൗണ്ടര്‍മാരില്‍ അഫ്ഗാന്‍ താരം മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button