Latest NewsBikes & ScootersNewsAutomobile

ഹീറോ മോട്ടോകോര്‍പ് 150 സിസി ബൈക്കുകളുടെ നിർമാണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

150 സിസി ബൈക്കുകളുടെ നിർമാണം അവസാനിപ്പിക്കാൻ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഏപ്രിലില്‍ ബിഎസ്-VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ നടപ്പാകാൻ പോകുന്നതിന്റെ അടിസ്ഥാനത്തിൽ സ്പോര്‍ട്‌സ് 150 യെ വിപണിയില്‍ നിന്നും പിന്‍വലിക്കുകയാണെന്ന് കമ്ബനി അറിയിച്ചു. മികച്ച വില്‍പ്പന നേടുന്ന മോഡലുകളെ ബിഎസ്-VI ലേക്ക് പരിഷ്ക്കരിച്ച്‌ വിപണിയില്‍ എത്തിച്ച്‌ വില്‍പ്പന കുറഞ്ഞ മോഡലുകളെ പിന്‍വലിക്കുവാനം കമ്പനി ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ആദ്യ 150 സിസി ബൈക്കുകളിലൊന്നായ ഐതിഹാസിക മോഡല്‍ CBZ യുടെ പിന്‍ഗാമിയായി 2013ൽ വിപണിയിലെത്തിയ എക്‌സ്ട്രീമിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. പിന്നീട് 2015-ലാണ് കൂടുതല്‍ സ്പോര്‍ട്ടിയായ എക്‌സ്ട്രീം സ്പോര്‍ട്‌സ് വിപണിയിലെത്തുന്നത്. നിലവില്‍ 150 സി സി വിഭാഗത്തില്‍ ഒട്ടും വില്‍പ്പനയില്ലാതെ ഇഞഞു നീങ്ങുന്നതും ബിഎസ്-VI ലേക്ക് നവീകരിക്കുന്നതിനുള്ള ഉയര്‍ന്ന ചെലവും കണക്കിലെടുത്താണ് എക്‌സ്ട്രീം സ്പോര്‍ട്‌സിന്റെ വില്‍പ്പന അവസാനിപ്പിച്ച്‌ ഈ വിഭാഗത്തില്‍ നിന്നും പിന്‍തിരിയാൻ ഹീറോ തീരുമാനം എടുത്തത്.

Also read : ഐ.സി.സിയുടെ ട്വന്റി20 റാങ്കിങ്ങില്‍ ; ആദ്യ പത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മാത്രം ; കൊഹ്ലിക്ക് തിരിച്ചടി

എക്‌സ്ട്രീം സ്പോര്‍ട്‌സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹീറോ മോട്ടോര്‍കോര്‍പ് തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നും പൂര്‍ണമായും പിന്‍വലിച്ചുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി വിരലില്‍ എണ്ണാവുന്ന യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്. ഹങ്ക്, ഇംപള്‍സ്, അച്ചീവര്‍ തുടങ്ങിയ മറ്റ് ഉല്‍പ്പന്നങ്ങളും വില്‍പ്പന കുറവിനെ തുടര്‍ന്ന് നേരത്തെ പിൻവലിച്ചിരുന്നു.  അതേസമയം വിപണിയില്‍ എക്‌സ്‌പള്‍സിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് 200 സിസി വിഭാഗത്തിലായിരിക്കും ഹീറോ മോട്ടോകോര്‍പ് ഇനി ശക്തമായ സാന്നിധ്യം അറിയിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button