Latest NewsIndiaNews

വിവാഹമോചനക്കേസുകള്‍ കൂടുതലും കാണുന്നത് വിദ്യാസമ്പന്നരും ധനാഢ്യരുമായ കുടുംബങ്ങളിലാണെന്ന് മോഹന്‍ ഭാഗവത്

അഹമ്മദാബാദ്: വിവാഹമോചനക്കേസുകള്‍ കൂടുതലും കാണുന്നത് വിദ്യാസമ്പന്നരും ധനാഢ്യരുമായ കുടുംബങ്ങളിലാണെന്ന വാദവുമായി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. വിദ്യാഭ്യാസവും സമ്പത്തും അഹങ്കാരമുണ്ടാകാനുള്ള കാരണങ്ങളാണ്. ഇതുമൂലമാണ് കുടുംബ ബന്ധങ്ങള്‍ തകരുന്നതെന്നാണ് മോഹന്‍ ഭാഗവതിന്റെ വാദം. ഹിന്ദു സമൂഹത്തിന് പകരംവെക്കാന്‍ പാകത്തിന് ഇന്ത്യയില്‍ മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സമീപകാലങ്ങളില്‍ വിവാഹ മോചനങ്ങള്‍ കൂടുന്നതായാണ് കാണാന്‍ കഴിയുന്നത്. ചെറിയ വിഷയങ്ങളില്‍ കുടുംബങ്ങളില്‍ കലഹം കൂടിവരുന്നു. വിദ്യാഭ്യാസവും സമ്പത്തുമുള്ള കുടുംബങ്ങളിലാണ് വിവാഹമോചനം കൂടുതല്‍. അവരുടെ അഹങ്കാരമാണ് അതിലേക്ക് നയിക്കുന്നത്. കുടുംബം തകര്‍ന്നാല്‍ സമൂഹവും തകരും’, മോഹന്‍ ഭാഗവത് പറഞ്ഞു.

നമ്മുടെ സമൂഹത്തെ നാം ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മളോ നമ്മുടെ കുടുംബമോ അതിജീവിക്കില്ല. ഒരു ഹിന്ദു സമൂഹം എന്നതല്ലാതെ മറ്റൊരു മാര്‍ഗം ഇന്ത്യക്കില്ല. ഒരു കുടുംബത്തെ പോലെ പെരുമാറുകയല്ലാതെ ഹിന്ദു സമൂഹത്തിനു മുന്നിലും മറ്റുമാര്‍ഗമില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. 2000 വര്‍ഷം പഴക്കമുള്ള പാരമ്പര്യങ്ങളുടേ മേലാണ് ഈ സമൂഹം നിലനില്‍ക്കുന്നത്. അന്നൊക്കെ സ്ത്രീകളെ വീട്ടിനുള്ളിത്തന്നെ ഇരുത്തുകയായിരുന്നു പതിവ്. അതായിരുന്നു നമ്മുടെ സമൂഹത്തിന്റെ സുവര്‍ണ കാലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button