Latest NewsNewsIndia

ഭീകരാക്രമണം നടത്തിയ ശേഷം അജ്മല്‍ കസബും ലൈബ്രറിയിലേക്ക് ഓടിക്കയറിയിരുന്നെങ്കില്‍ നിരപരാധി ആവുമായിരുന്നു ; ബിജെപി നേതാവ്

ദില്ലി: ദില്ലി ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് കപില്‍ മിശ്ര. മുംബൈയില്‍ ഭീകരാക്രമണം നടത്തിയ ശേഷം അജ്മല്‍ കസബും ലൈബ്രറിയിലേക്ക് ഓടിക്കയറിയിരുന്നെങ്കില്‍ നിരപരാധി ആവുമായിരുന്നല്ലോയെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വിദ്വേഷപ്രചാരണത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയ സ്ഥാനാര്‍ത്ഥി കൂടിയാണ് കപില്‍ മിശ്ര.

ജാമിയ മിലിയ സംഭവത്തില്‍ ദില്ലി പൊലീസിന്റെ വാദങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദ പരാമര്‍ശം. തോക്കുമായി അന്ന് കസബ് ലൈബ്രറിയിലാണ് കയറിയിരുന്നതെങ്കില്‍ ഇന്ന് നിരപരാധിയെന്ന് വിളിക്കുമായിരുന്നുവെന്നാണ് കപില്‍ മിശ്ര ട്വീറ്റ് ചെയ്തത്.

https://twitter.com/KapilMishra_IND/status/1229233508041707520?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1229233508041707520&ref_url=https%3A%2F%2Fwww.asianetnews.com%2Findia-news%2Fkasab-would-have-been-called-innocent-had-he-ran-into-a-library-says-bjp-leader-kapil-mishra-q5ujf0

ഡിസംബര്‍ 15ന് ദില്ലി ജാമിയ മിലിയ സര്‍വകലാശാല ലൈബ്രറിക്കകത്ത് കയറി പൊലീസ് വിദ്യാര്‍ത്ഥികളെ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ലാത്തിയുമായി ഓടിക്കയറി വരുന്ന പൊലീസ് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ തല്ലുകയും, പുസ്‌കങ്ങളും മറ്റും വലിച്ചെറിയുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടികളെയും പൊലീസ് ക്രൂരമായി തല്ലുന്നതും സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button