വാട്സാപ്പിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കുടുക്കാൻ കേന്ദ്ര സർക്കാർ. ഇതിനായി, വാട്‌സാപിന്‍രെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപഷൻ എടുത്തുകളയാന്‍ ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് സർക്കാർ. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പൊലീസിന് സമൂഹ മാധ്യമങ്ങള്‍ പരിശോധിക്കാന്‍ സാധിക്കണമെന്നാണ് ഇതേപ്പറ്റി പഠിക്കുന്ന പാര്‍ലമെന്ററി പാനല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ പാനലിലുള്ളവര്‍ ഗൂഗിള്‍, ട്വിറ്റര്‍, ഫെയ്‌സ്ബുക്, വാട്‌സാപ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളുമായി സംസാരിച്ച ശേഷമാണ് തങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. ഇത് പല മന്ത്രാലയങ്ങള്‍ പരിഗണിച്ച ശേഷമായിരിക്കും നിയമമാക്കുക.
കുട്ടികളുടെ പോണ്‍ നമ്മുടെ സമൂഹ മനസാക്ഷിക്കൊരു വെല്ലുവിളിയാണെന്നാണ് പാനലിന്റെ 21-പേജ് വരുന്ന റിപ്പോര്‍ട്ടിൽ പറയുന്നത്. ഇത്തരമൊരു വിഡിയോയോ ചിത്രമോ ഓണ്‍ലൈനില്‍ ആദ്യം പോസ്റ്റു ചെയ്യുന്നയാളെ തുറന്നു കാട്ടാനുള്ള ചുമതല സമൂഹ മാധ്യമങ്ങള്‍ക്കും മറ്റും നല്‍കാനാണ് ഉദ്ദേശം. ഇവരെ നിയമപാലകര്‍ക്ക് പിടികൂടാനാകണം.
സന്ദേശങ്ങള്‍ ആരാണ് ആദ്യം പോസ്റ്റ് ചെയ്തത് എന്നറിയണമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഇതിന് കമ്പനികൾ വഴങ്ങുമോ എന്നതാണ് പ്രധാന പ്രശ്നം.
Post Your Comments