Latest NewsIndiaNews

27കാരിയായ ലാബ് ജീവനക്കാരിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി

മുംബൈ: 27കാരിയായ ലാബ് ജീവനക്കാരിയെ 50കാരനായ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. ഡോക്ടര്‍ അകീല്‍ ഖാനെതിരെയാണ് ലാബ് ജീവനക്കാരി പരാതി നല്‍കിയത്. മുംബൈ ബാദ്രയിലാണ് സംഭവം.

27കാരിയായ ലാബ് ജീവനക്കാരിയെ ലാബില്‍ ജോലിക്കിടെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും തന്നെ അപമാനിച്ചെന്നും പരാതിയിലുണ്ട്. 2015ലാണ് യുവതി ആശുപത്രിയില്‍ ജോലിക്ക് കയറിയത്. കുറച്ച് ദിവസത്തിന് ശേഷം ഡോക്ടര്‍ യുവതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും അശ്ലീലമായി സംസാരിക്കുകയും പതിവായിരുന്നെന്ന് യുവതി പറയുന്നു. ഐപിസി വകുപ്പ് 354-അ, 354ഉ , 509 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതി നല്‍കിയിട്ടും ഡോക്ടറെ അറസ്റ്റ് ചെയ്തില്ലെല്ലും ആരോപണമുണ്ട്. എന്നാല്‍, അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button