റ്വാണ്ട: ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധം. ഒടുവില്‍ ബന്ധം അവസാനിപ്പിക്കാന്‍ ഭര്‍ത്താവിന്റെ അറ്റകൈ പ്രയോഗം.ആഫ്രിക്കന്‍ രാജ്യമായ കെനിയയുടെ തെക്കന്‍ പ്രദേശത്തുള്ള കിത്തൂയിയിലാണ് സംഭവം. ഭാര്യ ഭര്‍ത്താവ് ഇല്ലാത്ത സമയങ്ങളില്‍ മറ്റു പുരുഷന്മാരുമായി നിരന്തരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വിവരം അറിഞ്ഞ് ഭര്‍ത്താവ് ചെയ്ത കാര്യം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ഡെന്നിസ് മുമോ എന്ന യുവാവാണ് അറ്റകൈ പ്രയോഗം നടത്തിയിരിക്കുന്നത്.
മറ്റു പുരുഷന്മാരുമായി നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഭാര്യയെ അതില്‍ നിന്നും തടയാനായി ഭാര്യയുടെ സ്വകാര്യ സ്ഥലത്ത് സൂപ്പര്‍ ഗ്ലൂ വച്ച് ഒട്ടിക്കുകയാണ് ഇയാള്‍ ചെയ്തത്. റ്വാണ്ടയിലേക്ക് ബിസിനസ് ആവശ്യത്തിനായി പോകും മുന്‍പാണ് ഇയാള്‍ ഭാര്യയില്‍ നിന്നും മറ്റ് പുരുഷന്മാരെ അകറ്റാനായി ഇങ്ങനെ ചെയ്തത്. എന്തായാലും സംഭവം വിവാദമാവുകയും ഇതേതുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
തന്റെ ഭാര്യക്ക് അന്യ പുരുഷന്മാരുമായി ബന്ധമുള്ള വിവരം മുമോ മനസിലാകുന്നത് സോഷ്യല്‍ മീഡിയയിലൂടെ വന്ന മെസേജുകളിലൂടെയാണ. മറ്റൊരു പുരുഷന് ഭാര്യ അയച്ച നഗ്‌നചിത്രവും ഇയാള്‍ അവരുടെ മൊബൈലില്‍ നിന്നും കണ്ടെടുക്കുകയുണ്ടായി. ‘അടുത്തയാഴ്ച വന്നാല്‍ പടക്കം പൊട്ടിക്കാം’ എന്നൊരു മെസേജ് കൂടി ഭാര്യ ചിത്രത്തിനൊപ്പം തന്റെ ജാരന് അയച്ചിരുന്നുവെന്നും മുമോ പറയുന്നു. സംഭവത്തെ തുടര്‍ന്ന് തന്നെ ചതിച്ചതിനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഭര്‍ത്താവിന്റെ വാദം.ഗാര്‍ഹിക പീഡന കേസ് ചുമത്തിയാണ് ഇയാള്‍തക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പരപുരുഷബന്ധത്തിന് ഭാര്യയുടെ പേരിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്.
Post Your Comments