വിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് പരശുരാമൻ. സപ്തർഷികളിൽ ഒരാളായ ജമദഗ്നിയുടെയും രേണുകയുടെയും മകനാണ് പരശുരാമൻ. ഇതിഹാസപ്രകാരം അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എങ്ങനെയാണെന്നറിയണ്ടേ? കേരളം സൃഷ്ടിച്ച പരശുരാമനെക്കുറിച്ച് ഇന്നും നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങളുണ്ട്. എത്രയൊക്കെ ഇല്ലെന്നു വിശ്വസിച്ചാലും പരശുരാമന്‍ ജീവിച്ചിരിപ്പുണ്ടെന്നു വിശ്വസിക്കാതിരിക്കാന്‍ തരമില്ല. അതെന്തുകൊണ്ടാണെന്നു നോക്കാം.
തേത്രായുഗത്തിന്റെ അന്ത്യത്തിൽ ജനിച്ച് ദ്വാപരയുഗത്തിലുടനീളം പരശുരാമൻ ജീവിച്ചു. അദ്ദേഹം കലിയുഗത്തിന്റെ തുടക്കത്തിനു കൂടി സാക്ഷിയായെന്നു വിശ്വസിക്കപ്പെടുന്നു. ഹൈന്ദവ പുരാണങ്ങളിലെ ഏഴു ചിരഞ്ജീവികളിൽ ഒരാളായി അതുകൊണ്ട് തന്നെ പരശുരാമൻ അറിയപ്പെടുന്നു.
തന്റെ തീവ്രമായ തപശ്ചര്യയിലൂടെ പരമശിവനെ പ്രസാദിപ്പിച്ച പരശുരാമന് അദ്ദേഹം ദിവ്യമായ ഒരു മഴു സമ്മാനിക്കുന്നു.തുടർന്ന്, പരശുരാമൻ ശിവനെ തന്റെ ഗുരുവായി കാണുകയും അദ്ദേഹത്തിൽ നിന്നു ആയോധനകലകൾ അഭ്യസിക്കുകയും ചെയ്യുന്നു.
പരശുരാമൻ ഒരു ആവേശാവതാരം ആണ്, മധ്യമതലത്തിലുള്ള അവതാരങ്ങളിൽ ഒരാൾ.രാമനെയോ കൃഷ്ണനെയോ പോലെ വിഷ്ണു നേരിട്ട് പരശുരാമാനായി അവതരിച്ചതല്ല. മറിച്ച്, ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് തന്റെ ആത്മാവിനെ സന്നിവേശിപ്പിക്കുന്നു.
പരശുരാമൻ ശിവന്റെ ശിഷ്യനായിരുന്നു. ശിവനിൽ നിന്ന് അദ്ദേഹം വേദങ്ങളും യുദ്ധതന്ത്രങ്ങളും അഭ്യസിച്ചു. പരമശിവനിൽ നിന്നും ,അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മറ്റു ദൈവങ്ങളിൽ നിന്നും പരശുരാമൻ ദിവ്യായുധങ്ങൾ നേടിയെടുത്തു.
Post Your Comments