LifestyleLife Style

ചൂട് കാലത്ത് ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

വേനല്‍ കാലത്ത് അന്തരീക്ഷത്തിന്റെ ചൂട് ദിവസം തോറും വര്‍ധിച്ച് വരികയാണ്. അതുകൊണ്ട് തന്നെ കാലാവസ്ഥയ്ക്ക് അനുസരിച്ച് ആരോഗ്യം പരിപാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. വേനല്‍ക്കാലത്ത് പലതരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

കൂടുതല്‍ നേരം വെയില്‍ കൊള്ളുമ്പോള്‍ തൊലിപ്പുറം ചുവക്കുക, ചൊറിച്ചില്‍, വരള്‍ച്ച എന്നീ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. തൊലി കൂടുതല്‍ പൊള്ളുമ്പോള്‍ കുമിളകള്‍ വരുകയും തൊലി അടര്‍ന്നുമാറുകയും ചെയ്യാം. പനി, ഛര്‍ദ്ദില്‍ എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. കൂടുതല്‍ വിയര്‍ക്കുന്നതുകൊണ്ട് ചൂടുകുരുവും വരാം. വേല്‍ക്കാലത്ത് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയേണ്ടേ..

ഈ വേനല്‍ക്കാലത്ത് കഴിയുന്നതും വെയില്‍ കൊള്ളാതെ സൂക്ഷിക്കുക, സണ്‍ സ്‌ക്രീന്‍ ലോഷന്‍, പൗഡറുകള്‍ എന്നിവ ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, കുട ഉപയോഗിക്കുക, ദിവസവും രണ്ടുതവണ കുളിക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക എന്നീ പ്രതിരോധമാര്‍ഗങ്ങള്‍ ഉപയോഗിക്കാം.

സൂര്യാഘാതം ഏറെനേരം തീവ്രതയേറിയ വെയില്‍ കൊള്ളുമ്പോള്‍ ശരീരത്തില്‍ പൊള്ളലുകള്‍, ഛര്‍ദ്ദില്‍, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ അത് സൂര്യാഘാതം മൂലമാകാം. ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറിനെ കാണുക.</p>

വേനല്‍ക്കാലത്ത് വെള്ളം ധാരാളം കുടിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. സാധാരണ കുടിക്കുന്നതിനേക്കാള്‍ ഇരട്ടി വെള്ളം ദിവസവും കുടിക്കുക. വെള്ളം കുടിക്കാത്ത പക്ഷം നിങ്ങള്‍ക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് അത് നയിക്കും.

പാകം ചെയ്ത ഭക്ഷണം അധിക സമയം കഴിയും മുന്‍പ് ഭക്ഷിക്കുക, ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കുക. വയറിളക്കം പിടിപെട്ടാല്‍ ധാരാളം വെള്ളം കുടിക്കുക, ഉപ്പിട്ട് കഞ്ഞിവെള്ളം, കരിക്കിന്‍

വേനല്‍ക്കാലത്ത് ചൂടുകൊണ്ടുണ്ടാകുന്ന നേത്രരോഗങ്ങളും ഉണ്ടാകാം. കണ്ണിന് അലര്‍ജി, ബാക്ടീരിയ, വൈറസ് എന്നിവ വഴി പകരുന്ന ചെങ്കണ്ണ്, കണ്‍കുരു, കണ്ണിനുണ്ടാകുന്ന വരള്‍ച്ച എന്നിവയാണ് പ്രധാനമായും പിടിപെടുക. ഇതില്‍ വൈറസ് ബാധയാലുള്ള ചെങ്കണ്ണ് പിടിപെട്ടാല്‍ അത് രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button