Life Style

ചൂടുകാലത്ത് ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിയ്ക്കണം

ചൂടുകാലത്ത് ശ്രദ്ധിക്കേണ്ട ഭക്ഷണ ശീലങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം. ചൂടുകാലത്ത് കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിച്ചിരിക്കണം. പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. വെള്ളരി, കുമ്ബളം, പടവലം, മത്തന്‍, തക്കാളി എന്നിവയെല്ലാം നല്ലതാണ്.

വേനല്‍കാലം വിവിധ പഴങ്ങളുടെ കാലം കൂടിയാണ് ചക്കയും മാങ്ങയും തുടങ്ങി നാട്ടില്‍ കിട്ടുന്ന എന്ത് പഴവും പരമാവധി കഴിക്കണം. കൂട്ടത്തില്‍ ഞാലിപ്പൂവനും കദളിപ്പഴവും തണ്ണിമത്തനും ഓറഞ്ചുമെല്ലാം വേനല്‍ചൂട് കുറക്കാന്‍ ശരീരത്തെ സഹായിക്കും.

തൈരും മോരും ചെറുനാരങ്ങാ വെളളവുമെല്ലാം ധാരാളമായി ഉപയോഗിക്കാം. ചെറുനാരങ്ങാ വെള്ളം ഉപ്പിട്ടു കലക്കുന്നതാണ് നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button