ന്യൂഡല്‍ഹി: ശബരിമല വിഷയങ്ങളില്‍ സുപ്രീകോടതി വിശാല ബെഞ്ച് വാദം കേള്‍ക്കാനിരിക്കെ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. എല്ലാ മത ആചാരങ്ങളിലും കോടതിക്ക് ഇടപെടാനാവില്ല. ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത മതാചാരങ്ങളില്‍ കോടതി ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര നിയമ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
സുപ്രീകോടതി വിശാല ബെഞ്ച് ശബരിമലയുമായി ബന്ധപ്പെട്ട് പരിഗണിക്കുന്ന ഏഴ് പ്രധാന വിഷയങ്ങളിൽ നാളെ വാദം കേള്‍ക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നിര്‍ണായക നിലപാട്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത ഭരണഘടനാ ധാര്‍മികത ചൂണ്ടിക്കാട്ടി വിധി പ്രസ്താവിക്കുന്നതിനെതിരേയും കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുക്കും.
Post Your Comments