പനാജി: യു എൻ സുരക്ഷാ സമിതിയില്‍ (യുഎന്‍എസ്‌സി) ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ പിന്തുണച്ച് പോര്‍ച്ചുഗല്‍. പോര്‍ച്ചുഗീസ് പ്രസിഡന്റ് മാര്‍സെലോ റിബലോ ഡിസൂസയാണ് ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ അറിയിച്ചത്. ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള സാമ്പത്തിക, സാങ്കേതിക, സാംസ്‌കാരിക പദ്ധതികളില്‍ പരസ്പര സഹകരണമുറപ്പാക്കാന്‍ ധാരണയായിട്ടുണ്ടെന്നും ഡിസൂസ അറിയിച്ചു.
രണ്ടു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിലാണ് പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ റിബലോ ഡിസൂസ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ഡിസൂസ കൂടിക്കാഴ്ച നടത്തിയിരുന്നു. 2020 യു.എന്‍ സമുദ്ര സമ്മേളനത്തില്‍ ഇന്ത്യ പങ്കെടുക്കുമെന്നും ഡിസൂസ അറിയിച്ചു. ജൂണ്‍ രണ്ടു മുതല്‍ ആറുവരെ പോര്‍ച്ചുഗലിലെ ലിസ്ബണിലാണ് സമുദ്ര സമ്മേളനം നടക്കുക
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസി സന്ദര്‍ശിക്കും. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ സ്മാരക കേന്ദ്രം പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിക്കും. സന്ദര്‍ശന വേളയില്‍ 430 കിടക്കകളുള്ള സൂപ്പര്‍സ്‌പെഷ്യാലിറ്റി സര്‍ക്കാര്‍ ആശുപത്രി ഉള്‍പ്പെടെ 30 ഓളം പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യയുടെ 63 അടി ഉയരമുള്ള പഞ്ച ലോഹ പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. കഴിഞ്ഞ ഒരു വര്‍ഷമായി 200 ലധികം തൊഴിലാളികള്‍ ചേര്‍ന്നാണ് പ്രതിമ നിര്‍മ്മിച്ചത്.
കൂടാതെ ജ്യോതിര്‍ ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന കാശി മഹാകാല്‍ എക്‌സ്പ്രസും പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. കാശിയേയും മദ്ധ്യപ്രദേശിലെ ഇന്‍ഡോറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയില്‍ സര്‍വ്വീസ്.
ALSO READ: പൊതുവഴിയിൽ വിസർജനം നടത്തിയതിന് ദളിത് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി
തീര്‍ത്ഥാടകരെ ലക്ഷ്യം വെച്ച് ആരംഭിച്ച പുതിയ സര്‍വീസ് ഫെബ്രുവരി 20 മുതല്‍ ഓടിത്തുടങ്ങും. ഇന്‍ഡോറിന് സമീപം സ്ഥിതി ചെയ്യുന്ന ഓംകാരേശ്വര്‍, ഉജ്ജയിനിലെ മഹാകാലേശ്വര്‍, വാരണാസിയിലെ കാശി വിശ്വനാഥ എന്നീ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ട്രെയിന്‍ സര്‍വീസ്.
Post Your Comments