Latest NewsKeralaIndia

പൊലീസിന്റെ പുതിയ ഭക്ഷണ മെനുവില്‍ ബീഫില്ല ,​ വിശദീകരണവുമായി എ.ഡി.ജി.പി

സംസ്ഥാനത്തെ വിവിധ പോലീസ് ക്യാമ്പുകളില്‍ പുതിയ ബാച്ച്‌ പരിശീലനം തുടങ്ങിയതിന് പിന്നാലെയാണ് ബറ്റാലിയന്‍ മേധാവികള്‍ക്കടക്കം പുതിയ മെനു ഉള്‍പ്പെടുന്ന ഉത്തരവ് കൈമാറിയിരിക്കുന്നത്.

തിരുവനന്തപുരം: പൊലീസ് ട്രെയിനികളുടെ പുതിയ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് പുറത്ത്. പൊലീസ് അക്കാദമി എ.ഡി.ജി.പിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ആരോഗ്യവിദഗ്ധര്‍ നല്‍കിയ മെനുവാണ് ഉത്തരവായി ഇറക്കിയതെന്നും ബീഫിന് നിരോധനം ഇല്ലെന്നുമാണ് ട്രെയിനിംഗ് എ.ഡി.ജി.പി വിശദീകരണം നല്‍കിയത്. പോലീസ് അക്കാദമി എഡിജിപിയുടേതാണ് ഉത്തരവ്.

സംസ്ഥാനത്തെ വിവിധ പോലീസ് ക്യാമ്പുകളില്‍ പുതിയ ബാച്ച്‌ പരിശീലനം തുടങ്ങിയതിന് പിന്നാലെയാണ് ബറ്റാലിയന്‍ മേധാവികള്‍ക്കടക്കം പുതിയ മെനു ഉള്‍പ്പെടുന്ന ഉത്തരവ് കൈമാറിയിരിക്കുന്നത്.കേരളത്തിലെ വിവിധ ബറ്റാലിയനുകളിലായ 2800 പേരാണ് ഇന്നലെ പരിശീലനത്തിനായി ചേര്‍ന്നത്. ഇവര്‍ക്കായി തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നിന്നും പുറത്തിറക്കിയ ഭക്ഷണ മെനുവാണ് വിവാദമായത്. മുട്ടയും, കോഴിക്കറിയും, മീനുമെല്ലാം മെനുവില്‍ ഉള്‍പ്പെടുത്തിയെങ്കിലും ബീഫ് ഒഴിവാക്കി.

മുന്‍ വര്‍ഷങ്ങളില്‍ ബീഫും മെസ്സില്‍ നിന്നും പരിശീലനം നടത്തുന്ന പൊലീസുകാര്‍ക്ക് നല്‍കിയിരുന്നതായി പൊലീസുകാര്‍ പറയുന്നു.അതേസമയം, മെനുവില്‍ ബീഫ് ഇല്ലെങ്കിലും ഭക്ഷണത്തില്‍ നിന്ന് പാടെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. ബീഫ് കഴിക്കുന്നതിന് നിരോധനമില്ലെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ബീഫ് ഒഴിവാക്കിയതിലെ അതൃപ്തി പൊലീസുകാര്‍ സംഘടനകളെയും അറിയിച്ചിട്ടുണ്ട്.

നേരത്തെ, തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ഐ.ജിയായ സുരേഷ് രാജ് പുരോഹിത് ബീഫ് നിരോധിച്ചത് ഏറെ വിവാദമായിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ നിരോധനം മാറ്റുകയായിരുന്നു. അതേസമയം ബീഫ് ഒഴിവാക്കിക്കൊണ്ടുളള മെനു എല്ലാ ബറ്റാലിയനുകള്‍ക്കും നല്‍കിയിട്ടുണ്ട്. അതേസമയം ട്രെയിനികളുടെ ഭക്ഷണതുകയും കൂട്ടി. 2000 രൂപയില്‍ നിന്ന് 6000 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button