Latest NewsNewsIndia

ആ സ്വപ്‌നം യാഥാർഥ്യമായി; കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ യുവാവ് ഇനി ഡോക്ടര്‍

ബംഗളുരു: കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ യുവാവിന്റെ സ്വപ്‌നം പൂർത്തിയായി. താൻ ആഗ്രഹിച്ച ഡോക്ടര്‍ ജോലി അദ്ദേഹം നേടി. കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശിയായ സുഭാഷ് പാട്ടീലാണ് ഇനി ഡോക്ടര്‍ കുപ്പായം അണിയുന്നത്. മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരിക്കെയാണ് സുഭാഷ് പാട്ടീല്‍ കൊലപാതകക്കേസില്‍ അറസ്റ്റില്‍ ആകുന്നത്. 14 വര്‍ഷം ജയില്‍വാസം അനുഭവിച്ചു. ഇപ്പോൾ പാതിവഴിയില്‍ നിലച്ച പഠനം സുഭാഷ് പൂര്‍ത്തിയാക്കി.

നല്ല പെരുമാറ്റത്തിന്റെ പേരില്‍ 14 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച പാട്ടീലിനെ 2016ല്‍ ജയില്‍ മോചനം അനുവദിച്ചു. ജയിലില്‍ കഴിയുമ്ബോഴും എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കണമെന്ന മോഹം മനസില്‍ കൊണ്ടു നടന്നു. രണ്ടായിരത്തില്‍ അറസ്റ്റിലായ സുഭാഷിന് 2002ലാണു കോടതി ജീവപര്യന്തം തടവു വിധിച്ചത്. പിന്നാലെ ജയിലിലെ ഒപി വിഭാഗത്തില്‍ സേവനമാരംഭിച്ചു. നല്ലനടപ്പിനെ തുടര്‍ന്ന് 2016ലെ സ്വാതന്ത്ര്യദിനത്തില്‍ മോചനം.

ALSO READ: ലോ​ക​നാ​ഥ് ബെ​ഹ്റ ഡി​ജി​പി​യാ​യി തു​ട​ര്‍​ന്നാ​ല്‍ കേ​ര​ളം മു​ഴുവ​ന്‍ കൊ​ള്ള​യ​ടി​ക്കും; പോ​ലീ​സി​ലെ അ​ഴി​മ​തി ഹൈ​ക്കോ​ട​തി സി​റ്റിം​ഗ് ജ​ഡ്ജി അ​ന്വേ​ഷി​ക്ക​ണം; കെ.​മു​ര​ളീ​ധ​ര​ന്‍

കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു ഡോക്ടറാകാന്‍. ആശ കൈവിടാതെ പഠനം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കി. ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പ് ഈ മാസമാദ്യം പൂര്‍ത്തിയാക്കിയതോടെ സ്വപ്നം സഫലമായി,” സുഭാഷ് പറയുന്നു. ഇന്റേണ്‍ഷിപ്പ് കൂടി പൂര്‍ത്തിയാക്കിയതോടെ പാട്ടീലിന് ഇനി ഡോക്ടറായി പ്രാക്ടീസ് ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button