ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികളെ ഡല്‍ഹി പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഡിസംബര്‍ പതിനഞ്ചിനാണ് ജാമിയ വിദ്യാര്‍ത്ഥികളെ ലൈബ്രറിയില്‍ കയറി പോലീസ് ക്രൂരമായി മര്‍ദിച്ചത്. ജാമിഅ മില്ലിയ സര്‍വകലാശാല കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.
സര്‍വകലാശാലയിലെ ലൈബ്രറിയിലുരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പൊലീസിന്റെ മര്‍ദനമേറ്റത്. പൊലീസില്‍ നിന്ന് രക്ഷനേടാന്‍ വിദ്യാര്‍ഥികള്‍ ഓടി മാറുന്നതും ദൃശ്യങ്ങളില്‍ കാണാം. അവിടെയുള്ള ഉപകരണങ്ങളും നശിപ്പിക്കുന്നതും കാണം. ഡിസംബര്‍ 15നാണ് സി.എ.എക്കെതിരായ പ്രതിഷേധത്തിനിടെ ജാമിഅ സര്‍വകലാശാലയില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ പൊലീസ് സര്‍വകലാശാലയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളോടുള്ള പോലീസിന്റെ ക്രൂരമായ നടപടി സര്‍ക്കാര്‍ സ്പോണ്സര് ചെയ്ത തീവ്രവാദ ആക്രമണമാണെന്നാണ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആരോപണം.
https://twitter.com/Jamia_JCC/status/1228772837583753216
Post Your Comments