Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsJobs & VacanciesNews

ഇന്ത്യൻ നേവിയിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ നേവിയിൽ തൊഴിലവസരം. ഇന്ത്യന്‍ നേവിക്ക് കീഴില്‍ ഡെറാഡൂണില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹൈഡ്രോഗ്രാഫിക് ഓഫീസിലേക്ക് തപാലിലൂടെ അപേക്ഷ ക്ഷണിച്ചു. മെട്രിക്കുലേഷന്‍/തത്തുല്യം. ഡ്രോട്ട്‌സ്മാന്‍ഷിപ്പില്‍ രണ്ട് വര്‍ഷ ഐ.ടി.ഐ/മൂന്ന് വര്‍ഷ അപ്രന്റിസ്ഷിപ്പ്/ഐ.ടി.ഐയും രണ്ട് വര്‍ഷ അപ്രന്റിസ്ഷിപ്പും എന്നിവയാണ് യോഗ്യത.

Also read : ചൂട് കാലത്ത് ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള മാതൃകയിൽ വെള്ളകടലാസില്‍ അപേക്ഷ തയാറാക്കിയ ശേഷം യോഗ്യത, പ്രായം, സംവരണം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (ഫോട്ടോയ്ക്ക് പിന്നില്‍ പേര് എഴുതി സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം), ഉദ്യോഗാര്‍ഥിയുടെ വിലാസം രേഖപ്പെടുത്തി 45 രൂപ സ്റ്റാമ്പ് പതിച്ച എന്‍വലപ്പ് എന്നിവയുൾപ്പെടെ The Flag Officer Commanding-in-Chief, Headquarters, Western Naval Command, Ballard Estate, Near TigerGate, Mumbai-400 001 എന്ന വിലാസത്തില്‍ അയക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ക്കായി സന്ദർശിക്കുക : www.indiannavy.nic.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 6

shortlink

Related Articles

Post Your Comments

Related Articles


Back to top button