Life Style

കുട്ടികള്‍ക്ക് മരുന്ന് കൊടുക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍

 

കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. മരുന്നധികം നല്‍കിയാല്‍ രോഗം വേഗം മാറുമെന്നാണ് പല മാതാപിതാക്കളുടെയും ധാരണ. എന്നാല്‍, അളവില്‍ വരുന്ന ചെറിയ വ്യത്യാസം പോലും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍..

ഒരു കാരണവശാലും കുട്ടികള്‍ക്ക് വീട്ടിലെ സ്പൂണില്‍ മരുന്ന് നല്‍കരുത്. ചിലപ്പോള്‍ മരുന്നിന്റെ അളവ് കൂടാം. ചിലപ്പോള്‍ കുറഞ്ഞും പോകാം. ഒരു ടീസ്പൂണ്‍ എന്നത് അഞ്ച് മി.ലിറ്റര്‍ (5 എം.എല്‍) ആണ് എന്ന് ഓര്‍ത്ത് വയ്ക്കുക.

ചില കുട്ടികള്‍ എത്ര ശ്രമിച്ചാലും മരുന്ന് കുടിക്കാതെ തുപ്പിക്കളയാറുണ്ട്. അങ്ങനെയുള്ളപ്പോള്‍ ഓറല്‍ സിറിഞ്ചുകള്‍ ഉപയോഗിച്ച് തുള്ളി തുള്ളിയായി നാവില്‍ ഇറ്റിച്ച് നല്‍കാവുന്നതാണ്.

ഗുളിക നല്‍കുമ്പോള്‍ കുട്ടി അത് കഴിച്ചുവെന്ന് ഉറപ്പ് വരുത്തണം. ചില കുട്ടികള്‍ കയ്പ്പു മൂലം തുപ്പിക്കളയാറാണ് പതിവ്.
ഗുളിക വിഴുങ്ങാന്‍ പ്രയാസം ആണെങ്കില്‍ കഞ്ഞിവെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ ലയിപ്പിച്ച് നല്‍കാം. ജ്യൂസ്, പാല്‍ തുടങ്ങിയ പാനീയങ്ങളില്‍ മരുന്നു ലയിപ്പിച്ച് നല്‍കുന്നത് നല്ലതല്ലെന്ന് ഓര്‍ക്കുക.

ആന്റിബയോട്ടിക്കുകള്‍ അഞ്ചോ ആറോ ദിവസം കഴിക്കേണ്ടി വരാം. ഒന്നോ രണ്ടോ ദിവസം നല്‍കിയ ശേഷം ആന്റിബയോട്ടിക് ഒരിക്കലും നിര്‍ത്തിവയ്ക്കരുത്. ഡോസ് അടയാളപ്പെടുത്തിയ കപ്പുകളില്‍ തന്നെ മരുന്ന് നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button