Latest NewsNewsGulfOman

ഒമാനില്‍ ഈ തസ്തികയില്‍ ഇനി പ്രവാസികള്‍ക്ക് ജോലിയില്ല

മസ്‌കറ്റ്• പ്രവാസി തൊഴിലാളികളെ വാട്ടർ ട്രക്ക് ഡ്രൈവർമാരായി നിയമിക്കുന്നന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മാൻ‌പവർ മന്ത്രാലയം അറിയിച്ചു. ഒമാനികൾക്ക് കൂടുതൽ തൊഴിൽ സാദ്ധ്യതകള്‍ നൽകുന്നതിനാണ് ഈ നടപടി.

ജലഗതാഗത ട്രക്കുകളുടെ ഡ്രൈവറായി ഒമാനികൾക്ക് മാത്രമേ പ്രവർത്തിക്കാൻ കഴിയൂവെന്ന് മാൻ‌പവർ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രി പറഞ്ഞു . 2020 ഏപ്രിൽ 30 ആണ് പ്രവാസി തൊഴിലാളികൾക്ക് നൽകിയിട്ടുള്ള അവസാന തീയതി.

പ്രവാസി തൊഴിലാളികളെ മാറ്റി പകരം വയ്ക്കാനും മന്ത്രിമാരുടെ തീരുമാനം അനുസരിച്ച് പൗരന്മാരെ നിയമിക്കാനും മാൻ‌പവർ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ദേശീയ തൊഴിൽ കേന്ദ്രം വഴി പൗരന്മാർക്ക് പ്ലേസ്മെന്റുകൾ കണ്ടെത്താൻ കഴിയുമെന്നും മാൻ‌പവർ ജനറൽ മാനേജർ, ഗവർണറേറ്റുകളിലെ ജനറൽ മാനേജർമാർ, മാൻ‌പവർ ഡയറക്ടറേറ്റുകളുടെ മാനേജർമാർ എന്നിവർക്ക് നൽകിയ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button