തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് ലോകനാഥ് ബെഹ്റ തുടര്‍ന്നാല്‍ കേരളം മുഴുവന്‍ കൊള്ളയടിക്കുമെന്നും പോലീസിലെ അഴിമതി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നും കെ.മുരളീധരന് എംപി. ഇതിനായി സിറ്റിംഗ് ജഡ്ജിയുടെ സേവനം വിട്ടുകിട്ടാന്‍ മുഖ്യമന്ത്രി ഹൈക്കോടതി ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകനാഥ് ബെഹ്റക്ക് കൂട്ടുനില്ക്കുന്നതിനാലാണു മുഖ്യമന്ത്രിക്ക് മൗനംപാലിക്കേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു . അന്വേഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ മെല്ലപ്പോക്ക് തുടര്‍ന്നാല്‍ നിയമനടപടി ഉള്‍പ്പെടെ കോണ്‍ഗ്രസ് ആലോചിക്കുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പോലീസ് മേധാവി സ്ഥാനത്തുനിന്നും ലോക്നാഥ് ബെഹ്റയെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിഐജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിവാദങ്ങള്‍ക്കിടെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വിദേശ യാത്രാ അനുമതി പിണറായി സർക്കാർ നൽകി.
ഡിജിപി ലോക്നാഥ് ബെഹ്റ ബ്രിട്ടനിലേക്കാണ് പോകുന്നത്. മാർച്ച് മാസം മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് ബെഹ്റ ബ്രിട്ടനിലേക്ക് പറക്കുന്നത്. സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാനാണ് യാത്ര. സര്‍ക്കാരാണ് പോലീസ് മേധാവിയുടെ യാത്രാച്ചെലവ് വഹിക്കുന്നത്.
Post Your Comments