Latest NewsUAENewsGulf

കൊറോണ വൈറസ് ബാധ : ഗൾഫ് രാജ്യത്ത് ചികിത്സയിലായിരുന്ന 2 പേർകൂടി ആശുപത്രി വിട്ടു

അബുദാബി : കൊറോണ വൈറസ് ബാധയെ തുടർന്ന് യുഎഇയിൽ ചികിത്സയിലായിരുന്ന 2 പേർകൂടി ആശുപത്രി വിട്ടു. നാൽപത്തിയൊന്നുകാരനായ ചൈനക്കാരനും ഇയാളുടെ 8 വയസ്സുള്ള മകനുമാണ് രോഗം പൂർണമായി ഭേദമായ ശേഷം താമസ സ്ഥലത്തേക്കു മടങ്ങിയത്. കഴിഞ്ഞ ആഴ്ച എഴുപത്തിമൂന്നുകാരി ആശുപത്രി വിട്ടിരുന്നു. ഇതോടെ അസുഖം മാറിയവരുടെ എണ്ണം മൂന്നായി എന്നും ശേഷിച്ച 5 പേരും സുഖംപ്രാപിച്ചുവരുന്നതായും അധികൃതർ അറിയിച്ചു.

രോഗം മാറിയവരെ ചൈനീസ് കോൺസൽ ജനറലും രാജ്യാന്തര ആരോഗ്യ നിയന്ത്രണ വിഭാഗം മേധാവി ഡോ. ഫാത്തിമ അൽ അത്തറും സന്ദർശിച്ചിരുന്നു.യുഎഇ നൽകിയ മികച്ച ചികിത്സയ്ക്കും പരിചരണത്തിനും ചൈനക്കാർ തങ്ങളുടെ നന്ദി അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button