Latest NewsNewsInternational

ചൈനയില്‍ മരണം വിതച്ച് കൊറോണ : മരണം 1600നു മുകളില്‍ : എന്ത് ചെയ്യണമെന്നറിയാതെ പകച്ച് ചൈനീസ് ഭരണകൂടം

ബെയ്ജിംഗ്: ചൈനയില്‍ മരണം വിതച്ച് കൊറോണ എന്ന കോവിഡ്-19. മരണം 1600നു മുകളിലായി. ശനിയാഴ്ച മാത്രം നൂറിലേറെപ്പേരാണ് മരണത്തിനു കീഴടങ്ങിയത്. വെള്ളിയാഴ്ച 143 പേര്‍ മരിച്ചിരുന്നു. കൊറോണ മരണം പടര്‍ന്നു പിടിച്ച ഹുബൈ പ്രവിശ്യയിലെ വുഹാനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 6,700 ആയി.

Read Also : കൊറോണ വൈറസ്; രോഗികള്‍ നിറഞ്ഞ് ആശുപത്രികള്‍, സുരക്ഷാ ഉപകരണങ്ങളെത്തിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല

ആയിരത്തിലേറെപ്പേര്‍ക്ക് പേര്‍ക്കു ശനിയാഴ്ച രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. ശനിയാഴ്ചത്തെ മരണങ്ങളിലേറെയും ഹുബൈയിലാണ് ഹനാനിലും ബെയ്ജിംഗ്, ചോംക്വിംഗ് എന്നിവിടങ്ങളിലും കൊറോണ ബാധിതര്‍ മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. രോഗം ബാധിച്ചവരുടെ എണ്ണം 68,500 കടന്നെന്ന് ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. ഇതില്‍ 11,200 പേരുടെ നില അതീവ ഗുരുതരമാണ്. രോഗം ഭേദമായ 8,100 പേരെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button