![](/wp-content/uploads/2020/02/rahul.jpg)
ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്ത് ഒരു പുല്‍വാമ ആക്രമണം കൂടിയുണ്ടാവുമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് നേതാവ് ഉദിത് രാജാണ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. 2019 ഫെബ്രുവരി 14 ന് പുല്‍വാമ ആക്രമണത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചോദ്യങ്ങളും ഉദിത് രാജ് ആവര്‍ത്തിച്ചു.
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് ആരാണ് ഇത്രയും വലിയ സുരക്ഷ വീഴ്ച്ചക്ക് ഉത്തരവാദിയെന്നും ഇതിന്റെ അന്വേഷണം എവിടം വരെയായെന്നുമായിരുന്നു രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചോദ്യം. പുല്‍വാമ ആക്രമണം നടന്ന് ഒരു വര്‍ഷം പിന്നിടുന്ന സമയത്താണ് രാഹുല്‍ ഗാന്ധി ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത്.
Post Your Comments