Latest NewsKerala

കായംകുളത്ത് പോലീസിനു നേരെ കഞ്ചാവ്‌ സംഘത്തിന്റെ ആക്രമണം

ഓടി രക്ഷപെടാന്‍ ശ്രമിച്ച രണ്ടു പേരെ മറ്റുള്ള പോലീസുകാര്‍ ചേര്‍ന്നാണ്‌ പിടികൂടിയത്‌.

കായംകുളം: കഞ്ചാവ്‌ സംഘത്തെ പിടികൂടാനെത്തിയ പോലീസുകാര്‍ക്കെതിരെ നാലംഗ സംഘത്തിന്റെ അക്രമം. പോലീസുകാരന്‌ പരുക്കേറ്റു. സംഭവത്തില്‍ രണ്ടു പേരെ അറസ്‌റ്റു ചെയ്‌തു. കായംകുളം പോലീസ്‌ സ്‌റ്റേഷനിലെ സി.പി.ഒ ഷാഫിയ്‌ക്കാണ്‌ പരുക്കേറ്റത്‌. ആക്രമി സംഘത്തിലുണ്ടായിരുന്ന എരുവ കടയില്‍ ഇര്‍ഫാന്‍(18), കാടാശേരില്‍ ഇന്‍ഫാന്‍(18), എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.

ഓടി രക്ഷപെടാന്‍ ശ്രമിച്ച രണ്ടു പേരെ മറ്റുള്ള പോലീസുകാര്‍ ചേര്‍ന്നാണ്‌ പിടികൂടിയത്‌. ഷാഫി താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വൈകിട്ട്‌ അഞ്ചു മണിയോടെ മുഹയിദ്ദീന്‍ പള്ളിയ്‌ക്ക് സമീപമായിരുന്നു സംഭവം. ഇവിടെ കഞ്ചാവ്‌ വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ ജില്ലാ പോലീസ്‌ മേധാവിയുടെ പ്രത്യേക സ്‌ക്വാഡിലെ പോലീസ്‌ സംഘം മഫ്‌ത്തിയില്‍ ഇവിടെയെത്തിയത്‌.

വാ​​​വ സു​​​രേ​​​ഷി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി​ മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​രുന്നു, അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്തി​​​ട്ടി​​​ല്ല: ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍

പോലീസ്‌ എത്തിയപ്പോള്‍ നാലംഗ സംഘം പോലീസിന്‌ നേരെ കുരുമുളക്‌ സ്‌പ്രേ പ്രയോഗിച്ചു. പോലീസിനെ തള്ളി മാറ്റി ഓടി രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്‌തു. ഇതിനിടയില്‍ താഴെ വീണാണ്‌ ഷാഫിയ്‌ക്ക് പരുക്കേറ്റത്‌.എസ്‌.ഐ: ഇല്ല്യാസ്‌, എ.എസ്‌.ഐ: മുഹമ്മദ്‌ഷാഫി, സി.പി.ഒ ഹരികൃഷ്‌ണന്‍ എന്നിവരും പോലീസ്‌ സംഘത്തിലുണ്ടായിരുന്നു. രക്ഷപെട്ട രണ്ടു പേര്‍ക്കെതിരെ പോലീസ്‌ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button