തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രികളായ ശിവരഞ്ജിത്, നസീം എന്നിവരടക്കം 19 പേര്‍ക്കെതിരെ കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. തിരുവന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്.
കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. സംഭവത്തിനു പിന്നാലെ ശിവരഞ്ജിത്തിനെയും നസീമിനെയും എസ്.എഫ്.ഐ. പുറത്താക്കിയിരുന്നു.അഖിലിന്റെ ബൈക്ക് തകര്‍ത്തതിന് പ്രതികളെ പാര്‍ട്ടി ശാസിച്ചതും കുറ്റകൃത്യം ചെയ്യാനായി ഇവരെ പ്രകോപിപ്പിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
സംഭവം നടന്ന് ആറുമാസത്തോളം കഴിഞ്ഞ ശേഷമാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ പ്രതികള്‍ക്ക് ജാമ്യവും ലഭിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ ശിവരഞ്ജിത്തിനെയും നസീമിനെയും എസ്.എഫ്.ഐ പുറത്താക്കിയിരുന്നു.
Post Your Comments