
തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് വിദ്യാർത്ഥിയായ അഖിൽ ചന്ദ്രനെ കുത്തിയ കേസിൽ പത്താം പ്രതി പിടിയില്‍. മുഹമ്മദ് അസ്ലമിനെ കന്‍റോണ്‍മെന്റ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. അതേസമയം കേസിലെ ഒന്നും രണ്ടുംപ്രതികളായ മുൻ എസ്എഫ്ഐ നേതാക്കൾ ശിവരഞ്ജിത്ത്, നസീം എന്നിവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
Also read : പിഎസ്‌സി നിയമനത്തില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി : സമീപകാലത്തെ എല്ലാ പിഎസ്‌സി പരീക്ഷാ നിയമനങ്ങളും അന്വേഷിക്കണം
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനിലുകളിലായി 10 വീതം ക്രിമിനൽ കേസുകൾ ഉണ്ടെന്നും,പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ വീണ്ടും യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ഠിക്കുവാൻ സാധ്യതയുണ്ടെന്ന നിരീക്ഷണത്തിലാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസിൽ നാലാം പ്രതിയായ സഫീർ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ എല്ലാ പ്രതികളും അടുത്ത പത്ത് ദിവസത്തിനകം കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു.
Post Your Comments