Latest NewsNewsIndia

കാമുകിയുടെ മുന്നില്‍ വച്ച് അധ്യാപകന്‍ ശകാരിച്ചു: യുവാവ് ജീവനൊടുക്കി

സേലം•കാമുകിക്കൊപ്പം സമയം ചെലവഴിക്കുന്നതിനിടെ കോളേജ് ലക്ചറർ വഴക്ക് പറഞ്ഞതിനെ തുടർന്ന് 23 കാരൻ ആത്മഹത്യ ചെയ്തു.

മക്കനൂർ ഗ്രാമത്തിലെ എസ് നവീൻ (23) ആണ് മരിച്ചത്. ബി.എസ്സി ബിരുദധാരിയായിരുന്നു. മൂന്നാം വർഷ ബിഎ വിദ്യാർത്ഥിയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. വെള്ളിയാഴ്ച നവീൻ കാമുകിയുടെ കോളേജിൽ അവളെ കാണാൻ പോയി. ഇരുവരും കോളേജ് പരിസരത്ത് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഗസ്റ്റ് ലക്ചറർ ഗോപി (35) അവരെ ശകാരിച്ചു. ഗോപി നവീന്റെ മൊബൈൽ ഫോൺ പിടിച്ച് വാങ്ങി നിലത്ത് എറിഞ്ഞു. വിഷാദാവസ്ഥയിൽ വീട്ടിലെത്തിയ നവീൻ വൈകുന്നേരം തൂങ്ങിമരിക്കുകയായിരുന്നു.

ലക്ചറർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മരണപ്പെട്ടയാളുടെ ബന്ധുക്കൾ ധർമപുരി ജില്ലയിലെ ഇന്ദൂരിനടുത്തുള്ള ബെദരഹള്ളി ഗ്രാമത്തിലെ ലക്ചററുടെ വീടിന് പുറത്ത് പ്രതിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button