KeralaLatest NewsNews

പാലാരിവട്ടം അഴിമതിക്കേസ് ; പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ട് ; ഇബ്രാഹിംകുഞ്ഞ്

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ചോദ്യം ചെയ്യലില്‍ പറയാനുള്ളതെല്ലാം താന്‍ പറഞ്ഞിട്ടുണ്ടെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം പൂജപ്പൂര വിജിലന്‍സ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.

പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ കൊച്ചിയില്‍ വച്ച് ഒരു തവണ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാലം നിര്‍മ്മാണത്തിന്റെ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് കമ്പനിക്ക് ഇബ്രാഹിം കുഞ്ഞ് സഹായം നല്‍കിയതിന്റെ വ്യക്തമായ രേഖകള്‍ വിജിലന്‍സിന് ലഭിച്ചതും വീണ്ടും ചോദ്യം ചെയ്യലിലേക്ക് കാര്യങ്ങള്‍ നീങ്ങിയതും.

ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് വിജിലന്‍സ് അദ്ദേഹത്തിന് നോട്ടീസയച്ചതും ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതും. വിജിലന്‍സിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button