Latest NewsIndia

പുൽവാമ ദിനത്തിൽ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം, മൂന്ന് കാശ്മീരി വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു

വാഹനത്തിൽ കയറ്റുന്നതിനിടെ ഇവരെ നേരെ ബജ്റംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

ബംഗളൂരു: പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ഹുബ്ബള്ളിയിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന ആമിര്‍,ബാസിത്,താലിബ് എന്നിവരാണ് അറസ്റ്റിലായത്. കാശ്മീരി വിദ്യാർത്ഥികളാണ് ഇവർ എന്നാണ് റിപ്പോർട്ട്. പാകിസ്താൻ സിന്ദാബാദ്, ഫ്രീ കാശ്മീര്‍ എന്ന ആവശ്യം മുഴക്കിയാണ് ഇവര്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയത്.

ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് പോലീസ് കേസെടുത്ത് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്.പുൽവാമ ദിനത്തിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ വിദ്യാർത്ഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളേജിലേക്ക് ചില സംഘടനകൾ പ്രതിഷേധവുമായെത്തിയിരുന്നു. തുടർന്ന് കോളേജിലെത്തിയ പൊലീസ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.

സിദ്ധരാമയ്യയും കോണ്‍ഗ്രസ്​ നേതാക്കളും പോലീസ് കസ്റ്റഡിയില്‍

വാഹനത്തിൽ കയറ്റുന്നതിനിടെ ഇവരെ നേരെ ബജ്റംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഗോകുലം റോഡ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് ധാർവാഡ് പൊലീസ് കമ്മീഷണർ പറഞ്ഞു.

shortlink

Post Your Comments


Back to top button