ന്യൂഡല്‍ഹി : മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയെ പൊതു സുരക്ഷാ നിയമപ്രകാരം തടവിലാക്കിയതു ചോദ്യം ചെയ്ത് സഹോദരി സാറ അബ്ദുല്ല പൈലറ്റ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ജമ്മു കശ്മീര്‍ ഭരണകൂടത്തിനു സുപ്രീം കോടതി നോട്ടിസ്. ഹര്‍ജി അടുത്ത മാസം 2നു പരിഗണിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ആദ്യം ക്രിമിനല്‍ നടപടി ചട്ടത്തിലെ 107ാം വകുപ്പു ചുമത്തി 6 മാസത്തിലേറെ തടവില്‍വച്ച ശേഷം, കഴിഞ്ഞ 5നാണ് പിഎസ്എ ചുമത്തിയതെന്ന് ഹര്‍ജിക്കാരിക്കു വേണ്ടി കപില്‍ സിബല്‍ വാദിച്ചു. തികച്ചും നിയമവിരുദ്ധമാണ് നടപടി. ഹൈക്കോടതിയില്‍ ഇതേ വിഷയത്തില്‍ ഹര്‍ജിയില്ലെന്നും സിബല്‍ വ്യക്തമാക്കി.
15 ദിവസത്തിനുശേഷം ഹര്‍ജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞപ്പോള്‍, വിഷയം വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ചതും ഹര്‍ജി ഹേബിയസ് കോര്‍പസാണെന്നും അടുത്തയാഴ്ച പരിഗണിക്കണമെന്നും സിബല്‍ വാദിച്ചു. ഇത്രയും നാള്‍ കാത്തിരുന്നതല്ലേ, 15 ദിവസംകൂടി കാത്തിരിക്കുകയെന്നു കോടതി മറുപടി നല്‍കി.
Post Your Comments