ന്യൂഡല്‍ഹി : ഇന്ത്യയിലെ ജ്യോതിര്‍ ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന കാശി മഹാകല്‍ എക്സ്പ്രസ്സ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും . വാരണാസി സ്റ്റേഷനിലായിരിക്കും ട്രെയിനിന്റെ ഫ്‌ളാഗോഫ് നടക്കുക. കാശിയെയും മദ്ധ്യപ്രദേശിലെ ഇന്‍ഡോറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിന്‍ സര്‍വ്വീസ്. ഇന്‍ഡോറിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഓംകാരേശ്വര്‍, ഉജ്ജയിനിലെ മഹാകാലേശ്വര്‍, വാരണാസിയിലെ കാശി വിശ്വനാഥ എന്നീ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ട്രെയിന്‍ സര്‍വീസ് .
തീര്‍ത്ഥാടകരെ ലക്ഷ്യം വെച്ച് ആരംഭിച്ച പുതിയ സര്‍വീസ് ഫെബ്രുവരി 20 മുതല്‍ കൃത്യമായി ഓടിത്തുടങ്ങും. എല്ലാ കോച്ചുകളിലും രണ്ട് ഗാര്‍ഡുമാരെ കാണാം. വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രമാകും വിതരണം ചെയ്യുക . കാശി, ഓംകരേശ്വര്‍, മഹാകലേശ്വര്‍, ഭോപ്പാല്‍, സാഞ്ചി, ഉജ്ജെയ്ന്‍ , ഭീംബെത്ക, അയോദ്ധ്യ, പ്രയാഗ് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ടൂര്‍ പാക്കേജുകളും ഐആര്‍സിടിസി ഒരുക്കുന്നുണ്ട് .ഈ ട്രെയിന്‍ ആഴ്ചയില്‍ മൂന്നുതവണ സര്‍വീസ് നടത്തും.
വരാണസിയില്‍ നിന്ന് ലക്നൗ വഴി ഇന്‍ഡോര്‍ വരെ 1,131 കിലോമീറ്റര്‍ ദൂരവും വാരണാസി മുതല്‍ പ്രയാഗ്രാജ് (അലഹബാദ്) വഴി ഇന്‍ഡോര്‍ വരെ 1,102 കിലോമീറ്റര്‍ ദൂരവും ഏകദേശം 19 മണിക്കൂറിനുള്ളില്‍ ട്രെയിന്‍ സഞ്ചരിക്കും.പട്‌ന സാഹിബിനും അമൃത്സറിനുമിടയില്‍ ട്രെയിനുകള്‍ ആരംഭിക്കാനും , കൃഷ്ണ ഭക്തര്‍ക്കായി വൈഷ്ണവ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിനുകള്‍ ആരംഭിക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു .അടുത്തിടെ നടന്ന മന്ത്രിസഭാ യോഗത്തില്‍ പട്ന സാഹിബ്, അമൃത്സര്‍ റൂട്ടുകളിലെ ട്രെയിനുകളില്‍ ഭക്തിഗാനങ്ങള്‍ കേള്‍പ്പിക്കണമെന്ന നിര്‍ദേശവും നരേന്ദ്രമോദി മുന്നോട്ട് വച്ചിരുന്നു.
Post Your Comments