Latest NewsNews

കരുണ സംഗീത നിശ നഷ്ടത്തിലാണ് നടന്നതെന്ന് വാദിച്ച് സംഘാടകര്‍; പണം മാര്‍ച്ച് 31ന് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും

കൊച്ചി :  ആഷിഖ് അബു, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രളയ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയില്ലെന്ന് വിവരാവകാശരേഖ പുറത്ത് വന്നതിന് പിറകെ അടുത്ത മാസം പണം കൈമാറുമെന്നറിയിച്ച് സംഘടകരുടെ രക്ഷാശ്രമം. ടിക്കറ്റ് വെച്ച് സംഘടിപ്പിച്ച ഈ പരിപാടി വന്‍ വിജയം ആയിരുന്നെന്നാണ് ആദ്യം ഇവര്‍ അറിയിച്ചിരുന്നത്. ആറരലക്ഷത്തില്‍ താഴെ തുക മാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും മാര്‍ച്ച് 31നകം തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും കെഎംഎഫ് ഭാരവാഹികളിലൊരാളായ ബിജിപാല്‍ വ്യക്തമാക്കി.

പ്രളയ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ സംഗീതനിശയിലൂടെ കിട്ടുന്ന മുഴുവന്‍ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നേരത്തേ അറിയിച്ചിരുന്നു.2019 നവംബര്‍ ഒന്നിനാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ കരുണ സംഗീത നിശ കൊച്ചിയില്‍ നടത്തിയത്.
എന്നാല്‍ പരിപാടി കഴിഞ്ഞ് മാസങ്ങളായിട്ടും തുക കൈമാറാത്തത് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ ചര്‍ച്ചയാക്കിയിരുന്നു. എന്നാല്‍ ഇതിനോട് ആഷിഖ് അബുവും, റിമ കല്ലിങ്കലും പ്രതികരിച്ചിരുന്നില്ല. ഇതിന് പിറകെയാണ് പണം കൈമാറിയില്ലെന്നതിന്റെ രേഖകള്‍ പുറത്ത് വന്നത്.

പരിപാടി കഴിഞ്ഞ് മൂന്നരമാസം പിന്നിടുമ്പോഴും തുക കൈമാറിയിട്ടില്ലെന്നാണ് വിവരാവകാശരേഖ. ജിഎസ്ടി വിഹിതം കഴിച്ചാല്‍ ടിക്കറ്റ് ഇനത്തില്‍ ആകെ ആറുലക്ഷത്തോളം രൂപ ലഭിച്ചുവെന്നാണ് കുറിപ്പില്‍ പറയുന്നത്. പരിപാടിയുടെ മറ്റ് ചെലവുകള്‍ക്കായി 23 ലക്ഷം രൂപ വേണ്ടിവന്നെന്നും ഇവര്‍ വ്യക്തമാക്കുന്നു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജിലൂടെ ബിജിബാലും, ഷഹബാസ് അമനുമാണ് വിശദീകരണ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കൂടാതെ കരുണയുടെ രക്ഷാധികാരികളില്‍ ഒരാളായ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം നല്‍കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. പിരിച്ചെടുത്ത പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനായി മാര്‍ച്ച് 31 വരെ സമയം തേടിയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കെഎംഎഫ് അറിയിച്ചു.കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചു നടന്ന സംഗീതനിശയില്‍ പ്രശസ്തരായ എണ്‍പതോളം കലാകാരന്മാര്‍ പങ്കെടുത്തിരുന്നു. ഒരു രൂപ പോലും പ്രതിഫലം പറ്റാതെയാണ് എല്ലാ കലാകാരന്മാരും കരുണയില്‍ പങ്കടുത്തത്.

https://www.facebook.com/permalink.php?story_fbid=208703037193022&id=109893593740634&__xts__%5B0%5D=68.ARAAK28vldUonMJaCWVSsBNQnqkWO8n0Pnut9SvLJMWr_5oot1Asf9mUbdfd63RCXxsiQ963zPbII0aKZ8Ih6nNQdannknqoa1vtytMZfZzuk8eIUBTZlViYYRCMl1o_xkK4k4D-_EZ2wGAsz0BuNi8WM-jniLeqUnPtmh1hOuHy9hc9cQKBGg2XdbYmTcr4zGCKUqPRE2VVnB9CZVbZfXs5kncTvWkwV4sgfiWhJX9mZXS6poA-jg5tXmD4wFjUBauduwLFk28fxDRCeBtV0IxzSxgtvN2JGkt4j9tD8EYoOl2brEWsK1YJxUwZkMPGnjCsLQkt35fJVR1tqXk&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button