തിരുവനന്തപുരം: വൃക്കകള്‍ തകരാറിലായ എട്ടു വയസുകാരന്റെ ചികിത്സ, പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. കുഞ്ഞിന്
സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴി സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വിഴിഞ്ഞം മുക്കോല മണലി റോഡില്‍ വെള്ള കൊള്ളി കാവുവിള വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന വിജു ജോണ്‍സ്-ശുഭ പെരേര ദമ്പതിമാരുടെ രണ്ടാമത്ത മകന്‍ ഫെല്‍സിന്റെ ചികിത്സയാണ് ഏറ്റെടുത്തത്.
ഫെല്‍സിന്റെ ദയനീയാവസ്ഥ വിവരിക്കുന്ന വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഒരു വര്‍ഷമായി രോഗക്കിടക്കയിലുള്ള കുട്ടിക്ക് പെരിട്ടോണിയല്‍ ഡയാലിസ് ആണിപ്പോള്‍ ചെയ്യുന്നത്. വൃക്ക മാറ്റിവയ്ക്കാതെ മാര്‍ഗമില്ലെന്നാണ് പറയുന്നത്.
മകന്റെ ചികിത്സയുള്‍പ്പെടെ നിത്യ ചെലവുകള്‍ക്കു പോലും പണം കണ്ടെത്താനാകാതെ വിഷമിക്കുന്നു. മാതാവ് വൃക്കദാനത്തിനു തയാറാണെങ്കിലും ഭാരിച്ച ചികിത്സാ ചെലവ് വരുമെന്നും പറയുന്നുണ്ട്.
Post Your Comments