
തിരുവനന്തപുരം:അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.എസ് ശിവകുമാറിനെതിരെ വിജിലന്‍സിന് അന്വേഷണം നടത്താന്‍ അനുമതി. ആഭ്യന്തര സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നേരത്തെ ഗവര്‍ണറുടെ അനുമതി സര്‍ക്കാരിന് ലഭിച്ചിരുന്നു.
ശിവകുമാരിനെക്കുറിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതി നേരത്തെ ഉണ്ടായിരുന്നു. 2016ലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ശുപാര്‍ശ വിജിലന്‍സ് സര്‍ക്കാരിന് നല്‍കിയിരുന്നു.
Post Your Comments