Latest NewsNewsIndiaTechnology

ഫെയ്‌സ്ബുക്കില്‍ ജനപ്രീതിയില്‍ മുന്നില്‍ ട്രംപും മോദിയും ; അതില്‍ ഒന്നാമന്‍…..

വാഷിങ്ടന്‍: ഫെയ്‌സ്ബുക്കില്‍ ജനപ്രീതിയില്‍ മുന്‍പന്തിയില്‍ തന്നെയാണ് ട്രംപും മോദിയും. എന്നാല്‍ ഇതില്‍ ഒന്നാമന്‍ അമേരിക്കന്‍ പ്രസിഡന്റാണ്. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഒന്നാമനായതില്‍ അഭിമാനമെന്ന് ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രണ്ടാമന്‍. ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനത്തിനു മുന്നോടിയായിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 24, 25 തീയതികളാണ് ട്രംപ് ഇന്ത്യയിലുണ്ടാവുക.

‘ഇതു വലിയ ആദരവാണെന്ന് എനിക്കു തോന്നുന്നു. മാര്‍ക്ക് സുക്കര്‍ബര്‍ഗ് അടുത്തിടെ പറഞ്ഞു ഡോണള്‍ഡ് ട്രംപ് ആണ് ഫെയ്‌സ്ബുക്കിലെ നമ്പര്‍ 1, നമ്പര്‍ 2 എന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രണ്ടാഴ്ചയക്കുള്ളില്‍ ഞാന്‍ ഇന്ത്യയിലേക്കു പോകുകയാണ്’ – ട്രംപ് ട്വീറ്റ് ചെയ്തു. നേരത്തേയും ഫെയ്‌സ്ബുക്കിലെ നമ്പര്‍ 1 താനാണെന്നും മോദിയാണ് രണ്ടാമനെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button