ലാഹോര്‍: തീവ്രവാദികളുടെ തറവാടായ പാക്കിസ്ഥാൻ ബ്ലാക്ക് ലിസ്റ്റിലേക്ക് എത്തുമോയെന്ന് നാളെ അറിയാം. ധനവിനിയോഗവും ഭീകരര്‍ക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് പാകിസ്താന് നല്‍കിയിരുന്ന സമയ പരിധി നാളെ തീരും. അതിനാൽ തന്നെ പാകിസ്താനെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ എഫ്എടിഎഫ് നാളെ തീരുമാനമെടുക്കും.
അതേസമയം, എഫ്എടിഎഫിന്റെ തീരുമാനത്തിന് പിന്നാലെ കൊടും ഭീകരനായ ഹാഫിസ് സയിദിനെ ജയില്‍ മോചിതനാക്കാന്‍ പാകിസ്താന് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ ശ്രമം നടത്തുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭീകര പ്രവര്‍ത്തനത്തിന് പണം സമാഹരിച്ച സംഭവത്തില്‍ ഹാഫിസിനെയും കൂട്ടാളിയെയും കൂടി 11 വര്‍ഷത്തെ തടവു ശിക്ഷക്കാണ് വിധിച്ചിരിക്കുന്നത്. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനാണ് ഹാഫിസ് സയിദ്. തീവ്രവാദത്തിനെതിരെ പാകിസ്താന് സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണോ എന്ന കാര്യത്തില്‍ നാളെ പാരീസില്‍ ചേരുന്ന യോഗത്തില്‍ എഫ്എടിഎഫ് തീരുമാനമെടുക്കും. ഇതിനു ശേഷം ഹാഫിസ് സയിദിന്റെ മോചനവുമായി ബന്ധപ്പെട്ട നടപടികള്‍ പാകിസ്താന് സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമത്തില്‍ പഴുതുകളുണ്ടെന്നാണ് കണ്ടെത്തല്‍. ഇത് അടിസ്ഥാനമാക്കിയാകും ഹാഫിസിന്റെ അഭിഭാഷകന് തുടര്‍ നടപടികള്‍ സ്വീകരിക്കുക.
എഫ്എടിഎഫിന്റെ തീരുമാനം വരാനിരിക്കെ സമ്മര്‍ദ്ദം കാരണമാണ് തന്റെ കക്ഷിയെ ജയിലിലടച്ചത് എന്നാണ് ഹാഫിസിന്റെ അഭിഭാഷകന് പറയുന്നത്. ഹാഫിസിനെതിരായ കോടതി വിധിക്കെതിരെ ലാഹോര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments