മാൽഡ : തലകറങ്ങിവീണതിനാൽ മന്ത്രവാദ കര്‍മ്മങ്ങള്‍ക്ക് വിധേയരാക്കിയ കുട്ടികൾ മരിച്ചു. രണ്ടു പേർക്ക് പരിക്ക്. മാല്‍ഡ ജില്ലയിലെ കടമ്തലിയിൽ . അഞ്ചും ഏഴും വയസ്സുള്ള ആണ്‍കുട്ടികളാണ് മരണപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. വീടിന് സമീപമുള്ള കാട്ടില്‍ നിന്നും മടങ്ങി വരുന്ന വഴി കുട്ടികള്‍ തലകറങ്ങി വീണ് അബോധാവസ്ഥയിലായതോടെയാണ് ഇവരെ മന്ത്രവാദ കര്‍മ്മങ്ങള്‍ക്ക് വിധേയരാക്കിയതെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു.
പരിക്കേറ്റ മൂന്നും ആറും വയസ്സുള്ള സഹോദരിമാരെ മാല്‍ഡ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാട്ടില്‍ നിന്നും ഏതെങ്കിലും വിഷക്കായ കഴിച്ചതു കൊണ്ടാവാം കുട്ടികള്‍ അബോധാവസ്ഥയിലായതെന്ന നിഗമനത്തിലാണ് പോലീസെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും മരണകാരണം പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമെ വെളിപ്പെടുത്താനാകൂ എന്നും ജില്ലാ പൊലീസ് സൂപ്രണ്ട് അലോക് രജോരിയ അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പ്രാദേശിക എംഎല്‍എ ദിപാലി ബിശ്വാസ് ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്ന കുട്ടികളെ സന്ദർശിച്ചു. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും വഞ്ചിതരാകരുതെന്ന് ഗ്രാമവാസികള്‍ക്ക് എംഎൽഎ നിര്‍ദ്ദേശം നല്‍കി.
Post Your Comments