മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ തുടക്കത്തിലേ നേട്ടം നിലനിർത്താൻ ആകാതെ ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 202.05 പോയിന്റ് നഷ്ടത്തില്‍ 41,257.74ലിലും നിഫ്റ്റി 61.20 പോയിന്റ് നഷ്ടത്തിൽ 12,133.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 901 ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 1589 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 170 ഓഹരികള്‍ക്ക് മാറ്റമില്ല.ബിഎസ്ഇ മിഡക്യാപ് ഒരുശതമാനവും സ്മോള്‍ക്യാപ് 0.4ശതമാനവും നഷ്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനം താഴ്ന്നു. വാഹനം, എഫ്എംസിജി, ലോഹം, ഊര്‍ജം, ഐടി തുടങ്ങിയ ഇന്‍ഡക്സുകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.
യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, യുപിഎല്‍, എച്ച്സിഎല്‍ ടെക്, ബിപിസിഎല്‍ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ഗെയില്‍, ഭാരതി ഇന്‍ഫ്രടെല്‍, ഐഷര്‍ മോട്ടോഴ്സ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്
Post Your Comments