Latest NewsNewsIndia

ശരിക്കുള്ള കളി കാണാന്‍ പോകുന്നതേയുള്ളൂ; പ്രാരംഭ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വെറുമൊരു തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ പ്രാരംഭ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വെറുമൊരു തുടക്കം മാത്രമാണെന്നും ശരിക്കുള്ള കളി കാണാന്‍ പോകുന്നതേയുള്ളുവെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യ ആക്ഷന്‍ പ്ലാന്‍ 2020’ എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പത്ത് വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്. മുഴുവന്‍ മികച്ച പ്രകടനം പുറത്തെടുക്കുക, പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുക, അത് ഇന്ത്യയുടെ പരമ്പരയാക്കി മാറ്റുക എന്നിവയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Read also: പുൽവാമ: രാഹുൽ ഗാന്ധി രാജ്യത്തെ സുരക്ഷാ സൈനികരെ അപമാനിക്കുന്നു: കോൺഗ്രസ് നേതാവിന്റെ പ്രസ്താവന വിമര്‍ശനത്തിന് വഴിവെച്ചപ്പോൾ- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

ഡല്‍ഹിയില്‍ അനധികൃത കോളനികള്‍ നിയമവിധേയമാക്കി, മധ്യവര്‍ഗത്തിനായി പ്രത്യേക ഫണ്ട് സൃഷ്ടിച്ചു, കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയും ചിട്ടികള്‍ നിയന്ത്രിക്കുന്നതിനെതിരെയും നിയമം കൊണ്ടുവന്നു, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, മുത്വലാഖ് നിരോധിച്ചു തുടങ്ങിയ തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button