ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രമണ വാര്‍ഷികത്തിനിടെ അതീവ ജാഗ്രത നിര്‍ദേശവുമായി രഹസ്യാന്വേഷണ വിഭാഗം. ഭീകരസംഘടനകളെല്ലാം ഒന്നിച്ച് ഗാസ്നാവി ഫോഴ്സ് എന്ന പേരില്‍ മറ്റൊരു സംഘടന രൂപീകരിച്ചെന്നും പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഇവർ ഒരുങ്ങുന്നതുമായാണ് റിപ്പോർട്ട്. ജയ്ഷെ ഇ മുഹമ്മദിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കം. കശ്മീര്‍ അതിര്‍ത്തിയില്‍ സ്ഫോടകവസ്തുക്കളുമായി ഇവര്‍ സൈന്യത്തിനു നേരേ ചാവേറാക്രമണം നടത്തുമെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.
Read also: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള, ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്ക
ലഷ്കര്‍ ഇ തൊയ്ബ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, അല്‍ ബാദര്‍ അടക്കം ഭീകരസംഘടനകളിലെ പരീശീലനം ലഭിച്ച കൊടുംഭീകരരെ ഉള്‍പ്പെടുത്തിയാണ് സംഘടന രൂപീകരിക്കുന്നത്. 27 ഭീകരര്‍ക്കാണ് ഇത്തരത്തിൽ പരിശീലനം ലഭിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലും കശ്മീര്‍ താഴ് വരയിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
Post Your Comments