ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍. വെള്ളിയാഴ്ച യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നടക്കം 25 രാജ്യങ്ങളിലെ പ്രതിനിധികള്‍ നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്റെ ഇടപെടല്‍.
കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാറാണ് സന്ദര്‍ശനം ഒരുക്കിയത്. ഇന്ത്യന്‍ സര്‍ക്കാര്‍ ഗുണപരമായ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. അവശേഷിക്കുന്നവ എത്രയും വേഗത്തില്‍ പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചില രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും അവിടെ തടങ്കലിലാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങള്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ വക്താവ് വിര്‍ജീനിയ ബട്ടു ഹെന്റിക്‌സണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments