Latest NewsNewsFootballSports

ഇ​ന്ത്യ​ൻ വനിത ലീ​ഗ് ഫു​ട്ബോ​ൾ കി​രീ​ടത്തിൽ മുത്തമിട്ട് ഗോകുലം കേരള

ബെംഗളൂരു : ഇ​ന്ത്യ​ൻ വനിത ലീ​ഗ് ഫു​ട്ബോ​ൾ കി​രീ​ടത്തിൽ മുത്തമിട്ട് ഗോ​കു​ലം കേ​ര​ള എ​ഫ്സി. കലാശപ്പോരിൽ മ​ണി​പ്പൂ​ർ ടീം ​ക്രി​ഫ്സ​യെ ര​ണ്ടി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് തകർത്താണ് ഗോകുലം കിരീടമണിഞ്ഞത്. വ​നി​താ ലീ​ഗ് കി​രീ​ടം സ്വന്തമാക്കുന്ന കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ ടീ​മാ​ണ് ഗോ​കു​ലം കേ​ര​ള എ​ഫ്സി.

Also read  : സച്ചിനും ലാറയും നേര്‍ക്കുനേര്‍ മുട്ടുന്നു ; അടുത്തമാസം ഒപ്പം സെവാഗും യുവിയും മുത്തയ്യയുമടങ്ങുന്ന വന്‍ താരനിര

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ മി​നി​റ്റി​ൽ പ​ര​മേ​ശ്വ​രി ദേ​വി​യു​ടെ ഗോ​ളിലൂടെ ഗോ​കു​ലം മു​ന്നി​ലെ​ത്തിയിരുന്നു. 25-ാം മി​നി​റ്റി​ൽ ക​മാ​ലാ​ദേ​വി​യിലൂടെ ഗോകുലം രണ്ടാം ഗോൾ സ്വന്തമാക്കി. രണ്ടാം പകുതിയിൽ 87-ാം മി​നി​റ്റി​ൽ സ​ബി​ത്ര ഭ​ണ്ഡാ​രി നേടിയ മൂന്നാം ഗോളിലൂടെ ഗോകുലം കിരീടം സ്വന്തമാക്കുകയായിരുന്നു. 33,71 മിനിറ്റുകളിലാണ് ക്രി​ഫ്സയുടെ ആശ്വാസഗോൾ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button