KeralaLatest NewsNews

‘ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്ന് ഇന്ന് എന്നോട് ആരോടേലും ചോദിച്ചാൽ എന്‍റെ മറുപടി ഇങ്ങനെയായിരിക്കും’ കൊറോണ രോഗിയെ പരിചരിച്ച നേഴ്സിന്‍റെ കുറിപ്പ് ശ്രദ്ധേയമാകുന്നു  

ആലപ്പുഴ മെഡിക്കൽ കൊളേജിലെ കൊറോണ ബാധിതനെ പരിചരിച്ച നേഴ്സായ മൃദുല എസ് ശ്രീ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‍ജോലി സമയം പോലും മറന്ന് സേവനം നൽകിയ ആലപ്പുഴ മെഡിക്കൽ കോളേജിലെ ടീമിനും സഹപ്രവർത്തകർക്കും നന്ദിയും പറയുന്നു മൃദുല. കൊറോണ വൈറസ് ബാധിച്ച രോഗിയെ പൂർണ ആരോഗ്യവാനായി വിട്ടയച്ചതിൽ അഭിമാനമുണ്ടെന്നും കുറിപ്പിൽ പറയുന്നു.

പോസ്റ്റ് വായിക്കാം.

ഇന്ന് കൊണ്ട് എന്റെ കൊറോണ ഡ്യൂട്ടി കഴിഞ്ഞിരിക്കുന്നു. ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്ന് ഇന്ന് എന്നോട് ആരോടേലും ചോദിച്ചാൽ എനിക്ക് പറയാൻ കഴിയും ആരോടും മിണ്ടാൻ കഴിയാതെ ഒരു മുറിയിൽ നമ്മളുടെ ശരീരം ആസകലം മൂടി കെട്ടി ഭീകരനായ ഒരു VIRUS മായി ഏറ്റുമുട്ടുന്നത് തന്നെ ആയിരിക്കും.

ലോകം മുഴുവൻ VIRUS ഇൽ നിന്നും ഓടി ഒഴിഞ്ഞു നടക്കുമ്പോഴും, ആ അവസ്ഥ പിടിപെട്ട ആളെ പരിചരിക്കാൻ കിട്ടിയ ഈ ഒരു അവസരം എന്നും ഓർമയിൽ സൂക്ഷിക്കാൻ വിലമതിക്കുന്ന ഒന്നായിരിക്കും. കൊറോണ ബാധിച്ച ആളെ ആരോഗ്യപൂർണനായി വിട്ടയക്കുന്ന ആദ്യത്തെ ആശുപത്രി എന്ന ഒരു തൂവൽ കൂടി നമ്മടെ ആലപ്പുഴ മെഡിക്കൽ കോളേജിന് സ്വന്തം.

ഇത്രയും നന്നായി എല്ലാം നടന്നു എങ്കിൽ അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നന്ദിയോടെയും അതിലുപരി ബഹുമാനത്തോടെയും ഓർക്കുന്നു. ഇവരുടെ കുറച്ചു നാളായി ഉള്ള ഡ്യൂട്ടി hours അവർ പോലും മറന്നു കഴിഞ്ഞു. മുഴുവൻ സമയവും ഇതിനായി മാറ്റിവെച്ച കുറെ പച്ചയായ മനുഷ്യർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button