കോഴിക്കോട്: ദേശീയപാതയിൽ ബസ്സിന്‍റെ ഡോർ തട്ടി കാൽനടയാത്രക്കാരനു ദാരുണാന്ത്യം. താമരശേരിയിലെ പത്രവിതരണക്കാരനായിരുന്ന ഓടക്കുന്ന് വട്ടക്കുണ്ട് പള്ളിക്ക് സമീപം നടന്ന അപകടത്തിൽ ചെമ്പ്ര തനിയോത്ത് അബദുൽ സലാം (49) ആണ് മരിച്ചത്. വൈകുന്നേരമായിരുന്നു അപകടം.
Also read : കൊറോണ പ്രതിരോധം; സൗകര്യങ്ങൾ ഒരുക്കി മെഡിക്കൽ കോളേജ്
വീട്ടിൽ നിന്ന് പള്ളിയിലക്ക് നടക്കവേ മൈസൂരിൽ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ്സിന്‍റെ സൈഡ് ഡിക്കി തുറന്ന് ഡോർ ശരീരത്തിൽ അടിക്കുയും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയുമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ജമീല, മക്കൾ: ഉബൈദ് റഹിമാൻ, മുഹമ്മദ് ആഷിഖ്
Post Your Comments