ഹൈദരാബാദ്: തെലങ്കാനയും ആന്ധപ്രദേശും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ആഴ്ച നടത്തിയ റെയ്ഡില്‍ 2000 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു. ഹൈദരാബാദ്, വിജയവാഡ, കടപ്പ, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. വ്യ വ്യാജ കരാറുകള്‍, വ്യാജ ബില്ലിംങ് തുടങ്ങിയവ തയ്യാറാക്കി നല്‍കുന്ന ഒരു റാക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്.
പണത്തിന് പുറമെ ഇ-മെയില്‍,വാട്‌സാപ്പ് സന്ദേശങ്ങളും മറ്റു രേഖകളും കണ്ടെടുത്തതായി ആദായ നികുതി വകുപ്പ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റുണ്ടാകുമെന്നും തിരച്ചിൽ നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Post Your Comments